Strange Circus


മിത്സുകോ എന്ന 12 വയസ്സുകാരി, പിതാവിൽ നിന്ന് കടുത്ത മാനസികവും ലൈംഗിക പീഡനവും അനുഭവിക്കുന്നു. മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ അവൾ നിർബന്ധിതയാകുന്നു, അച്ഛൻ മകളെ സജീവമായി പീഡിപ്പിക്കാൻ തുടങ്ങിയിട്ട് അധികനാളായില്ല. ഈ രഹസ്യ ബന്ധത്തെക്കുറിച്ച് അറിഞ്ഞ അമ്മ, മകൾക്കെതിരെ തിരിഞ്ഞ് അവളുടെ ജീവിതത്തെ ഇതിലും വലിയ നരകമാക്കി മാറ്റുന്നു. വർഷങ്ങൾക്കുശേഷം, മിത്സുകോയുടെ കഥ ടൈക്കോ പുസ്തകങ്ങളായി വിൽക്കുന്നു, എന്നിരുന്നാലും അവളുടെ എഴുത്ത് എത്രത്തോളം ആത്മാർത്ഥമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. യുജി ടൈക്കോയുടെ പബ്ലിഷിംഗ് കമ്പനിയിൽ ചേരുമ്പോൾ, അവളുടെ എഴുത്ത് അദ്ദേഹത്തെ ഉടനടി ആകർഷിക്കുകയും ടൈക്കോയുമായി ബന്ധപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വിഷയം കൊണ്ട് വളരെ അസ്വസ്ഥമായ കഥ കണ്ടുതീർക്കാൻ പാടുപെടുമെങ്കിലും കോംപ്ലക്സ് ആയ കഥ ഗ്രഹിക്കാൻ അതിലും ബുദ്ധിമുട്ടാണ്.

Comments